നന്തി ബസാർ: ഐ.ഐ.എം. അമൃത്‌സർ & ഐ.ഐ.ടി.റോപർ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഇൻ ഡാറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം നേടി കടലൂരിൻ്റെ അഭിമാനമായിമാറിയ വിരവഞ്ചേരിയിലെ റനിൻ അഷ്‌റഫിന് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ സ്‌നേഹാദരവ് നൽകി.ചടങ്ങിൽ റഫീഖ് ഇയ്യത്ത് കുനി,അഷ്‌റഫ് പിവികെ,സിഫാദ് ഇല്ലത്ത്,ജിഷാദ് വിരവഞ്ചേരി,സിനാൻ ഇല്ലത്ത്,ഹാഫിസ്,ആദിൽ പി.കെ,സുബൈർ കെ.കെ,ആദിനാൻ പി.വി.കെ,സബീഹ് ഇ എന്നിവർ പങ്കെടുത്തു.അപൂർവ്വമായ വലിയ നേട്ടമാണ് റനിൻ കൈവരിച്ചിരത്. വിരവഞ്ചേരി കണിയാങ്കണ്ടി അഷ്‌റഫ് നസീറ ദമ്പതികളുടെ മകനാണ് റനിൻ. ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി കടലൂരിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രത്യാകമായി നടപ്പിലാക്കുന്ന അക്കാഡമിക് റിസോഴ്‌സ് ആൻ്റ് ഓപ്പർചൂനിറ്റി ഹോളിസ്റ്റിക്ക് അച്ചീവ്മെൻ്റ് (അരൂഹ)പ്രൊജക്ടിൻ്റെ ഭാഗമായാണ് റനിൻ അഷ്‌റഫിന് സ്‌നേഹാദരവ് നൽകിയത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.