Ticker

6/recent/ticker-posts

പയ്യോളി പോലീസ് സ്റ്റേഷനിൽ ഇലക്ട്രോണിക് വെയിങ് മെഷീൻ വിതരണം


പയ്യോളി: സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജെ സി ഐ പയ്യോളി ടൗൺ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വെയിങ് മെഷീൻ വിതരണം ചെയ്തു.

ഓപ്പറേഷൻ തുഫാൻ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് ഗോകുൽ.പയ്യോളിടൗൻ പ്രസിഡന്റ്‌ ബിജിത്ത്, സെക്രട്ടറി ഉല്ലേക് ,ഡെനിസൺ ,ശരത് അഭിലാഷ് , നിതിൻ എന്നിവർ പങ്കെടുത്തു.

പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന ഉപകരണം കൈമാറുന്നതിലൂടെ പൊതുസേവന രംഗത്ത് ജെ.സി.ഐ പയ്യോളി ടൗൺ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.

ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments