Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ക്ലിനിക് ഉടമ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു



കൊയിലാണ്ടി: മാരാമുറ്റം റോഡിൽ എൽഐസി ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളി താഴെ സുജയനിവാസിൽ സുനിൽകുമാർ (50) വൈദ്യുതാഘാതമേറ്റ് മരിച്ചു.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ദാരുണമായ സംഭവം. ക്ലിനിക്കിലെ ലാബിനകത്തിരുന്ന കമ്പ്യൂട്ടറിന്റെ യുപിഎസിൽ നിന്നാണ് ഇയാൾക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ച ഉടൻ തന്നെ സുനിൽകുമാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ രാമൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: സബിനി. മകൻ: വേദുർവരദ. സഹോദരൻ: ജയകൃഷ്ണൻ

Post a Comment

0 Comments