തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ളയാണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിനും തുടർന്നുണ്ടായ മരണത്തിനും കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. വീഴ്ചയിൽ പരിക്കേറ്റ ശേഷം രോഗിക്ക് കൃത്യമായ തുടർചികിത്സ നൽകുന്നതിൽ വലിയ വീഴ്ചയുണ്ടായതായി സുകുമാര പിള്ളയുടെ മകൾ ശ്യാമള ദേവി ആരോപിച്ചു. അപകടം സംഭവിച്ച ശേഷവും രോഗിയെ ഐസിയുവിലേക്ക് മാറ്റാൻ തയ്യാറായില്ലെന്നും, പരിക്കേറ്റ അതേ ബെഡിൽ കിടത്തി തന്നെയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും മകൾ പറഞ്ഞു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.