Ticker

6/recent/ticker-posts

മൂടാടിയിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ ലോറിയിടിച്ച് അപകടം; തട്ടുകട തകർന്നു, കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു

 


മൂടാടി: മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ ഐസർ ലോറിയിടിച്ച് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയുടെ ഡ്രൈവർ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാൻ കയറിയ സമയത്താണ് അപകടമുണ്ടായത്.

കണ്ണൂർ ഭാഗത്തുനിന്ന് ലോഡിറക്കി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഐസർ ലോറിയാണ് എതിർദിശയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ   ആഘാതത്തിൽ ഗുഡ്സ് ഓട്ടോ സമീപത്തെ തട്ടുകടയുടെ പന്തലും മേശകളും തകർത്ത് കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകട സമയം കടയിലുണ്ടായിരുന്ന കടയുടമ പി.കെ. ബാലൻ   ഓടി മാറിയതിനാലാണ്  രക്ഷപ്പെട്ടത്.  അപകടത്തിൽ തട്ടുകടയ്ക്ക്   കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


Post a Comment

0 Comments