Ticker

6/recent/ticker-posts

ഉള്ള്യേരി കാർ മതിലിലും സ്കൂട്ടറിലും ഇടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം നാല് പേർക്ക് പരിക്ക്

 


ഉള്ള്യേരി:  കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാർ നിയന്ത്രണം വിട്ട് അപകടം. റോഡരികിലെ മതിലിലും തുടർന്ന് സ്കൂട്ടറിലും ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ എട്ടു വയസ്സുള്ള പെൺകുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന വൈഷ്ണവ് (28), ആദർശ് (22), നിധിൻ (29) എന്നിവർക്കും സ്കൂട്ടറിലുണ്ടായിരുന്ന അനിക (8) എന്ന കുട്ടിക്കുമാണ് പരിക്കേറ്റത്.    പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഉള്ള്യേരി - താമരശ്ശേരി സംസ്ഥാനപാതയിൽ കുറച്ചുസമയം  ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസ് ഇടപെട്ട് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


Post a Comment

0 Comments