Ticker

6/recent/ticker-posts

കോഴിക്കോട് പോലീസ് കാന്റീനിൽ നിന്ന് തിരക്കിനിടയിൽ മൊബൈൽ കവർന്ന പ്രതി പിടിയിൽ


കോഴിക്കോട് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള പോലീസ് കാന്റീനിൽ നിന്ന് കാഷ്യറുടെ മൊബൈൽ ഫോൺ കവർന്ന സംഭവം   പത്തനംതിട്ട സ്വദേശി ഹാരിസ് (46) പിടിയിൽ
തിരക്കേറിയ ഉച്ചസമയത്ത് കാന്റീനിലെത്തിയ ഇയാൾ ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറിലെത്തി. പണം നൽകി ബാക്കി വാങ്ങുന്നതിനിടെ മാസ്ക് ധരിച്ച ശേഷം കൗണ്ടറിന് മുകളിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
മോഷണദൃശ്യം ജീവനക്കാരൻ കണ്ടില്ലെങ്കിലും കാന്റീനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിക്കുകയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
ഇയാൾക്കെതിരെ സമാനമായ മോഷണക്കേസിൽ കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments