Ticker

6/recent/ticker-posts

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊൻതിരുവോണം


തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും പ്രകാശപൂരിതമായ ഓർമ്മകൾ ഉണർത്തി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊൻതിരുവോണം ആഘോഷിക്കുന്നു. നാടും നഗരവും ഒരുപോലെ പൂക്കളങ്ങളും ഓണക്കോടിയും വിഭവസമൃദ്ധമായ തിരുവോണസദ്യയുമായി തിരുവോണപ്പുലരിയെ വരവേറ്റു കഴിഞ്ഞു. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ഉള്ളവരും കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കാളികളാകാൻ വീടുകളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സംസ്ഥാനത്തിലുടനീളം വിവിധ സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments