കണ്ണൂർ: കണ്ണൂർ ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തകർന്ന ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം
അപകടത്തിൽപ്പെട്ട ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് ബസിന്റെ ഭാഗങ്ങൾ കുത്തിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ആരുടെയും നില ഗുരുതരമല്ല
ബസുകൾ തമ്മിൽ ശക്തമായ ഇടിയുണ്ടായെങ്കിലും പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.