Ticker

6/recent/ticker-posts

വൃക്ക- ലിവർ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു




ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട് , പോർഫ ചാരിറ്റബിൾ ട്രസ്റ്റ് ,കാരുണ്യം പെയിൻ& പാലിയേറ്റീവ് കെയർ മണിയൂർ എന്നിവയുടെ സംയുക്തതാഭിമുഖ്യത്തിൽ വൃക്ക - കരൾ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ.കെ. ക്യാമ്പ് ഉത്ഘാടനം ചെയ്തു . ഇപ്പോൾ കൂടുതലായി കാണപ്പെടുന്ന വൃക്ക- കരൾ രോഗങ്ങൾക്ക് തടയിടാൻ മുൻകൂട്ടിയുള്ള പരിശോധനകൾക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും ഇത്തരം ക്യാമ്പുകൾ വ്യാപകമായി സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു .പോർഫ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷാജി പുതിയൊട്ടിൽ,പ്രശാന്ത് പയ്യോളി ,ലിബിൻ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു .ഡോക്ടർ ശ്രീലക്ഷ്മി ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു .
                   വാർഡ് മെമ്പർ എം.പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു .,എം.പി. അബ്ദുൾറഷീദ് ,സുരേഷ് വി.പി , സജിവൻ. ടി സി , അജ്മൽ പി.പി എന്നിവർ സംസാരിച്ചു .സുഡാൻ,നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയആറ് ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഇവർ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പിലെത്തിയവരുമായും കാരുണ്യം പ്രവർത്തകരുമായും സംവദിക്കുകയും ചെയ്തു. കേരളത്തിലെ ആരോഗ്യമേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിയതായിരുന്നു അവർ . 

Post a Comment

0 Comments