Ticker

6/recent/ticker-posts

മെക്ക് സവൻ ഹെൽത്ത് ക്ലബ് സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

 


പയ്യോളി.ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെക് സവൻ ഹെൽത്ത് ക്ലബ് പയ്യോളി യൂണിറ്റ് ഭാരതത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

പതിവ് വ്യായാമത്തിനു ശേഷം മെക് സവൻ ഹെൽത്ത് ക്ലബ് സീനിയർ അംഗം മoത്തിൽ അബ്ദുറഹിമാൻ ദേശിയ പതാക ഉയർത്തി.

ജില്ലാ അഡ്മിനിസ്ട്രേറ്റ് ബോർഡ് അംഗം ബഷീർ മേലടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ,ഫാത്തിമ ബക്കർ ദേശിയ ഗാനം ആലപിക്കുകയും ചെയ്തു.

തുടർന്ന് മധുര പലഹാര വിതരണം നടത്തി.

ചടങ്ങിന് ടി.ഒ.ടി ട്രെെനർമാരായ കാട്ടിൽ റസാഖ്, എ.കെ.മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments