Ticker

6/recent/ticker-posts

ദൈവം വിളിച്ച് പറഞ്ഞുവിട്ടതാണെന്ന് പ്രതി; ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകന്റെ വിചിത്ര മൊഴി

 


തൊടുപുഴ: ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന മൊഴി നൽകി പ്രതിയായ മകൻ അജീഷ്. ദൈവം വിളിച്ച് അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ പറഞ്ഞെന്നും, താൻ അത് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി (അപ്പച്ചൻ), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം നടന്നത്. ലഹരിക്കടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി ബഹളമുണ്ടാക്കുകയും തുടർന്ന് ഇവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ അജീഷ് ഇത് ബന്ധുവിന് അയച്ചു കൊടുത്തു. തുടർന്ന് ബന്ധു ഈ ദൃശ്യങ്ങൾ ഇടവക വൈദികന് കൈമാറിയതോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.

ആന്തരികാവയവങ്ങൾ പുറത്തുവന്ന കനത്ത മുറിവുകളോടെയാണ് ഇരുരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയത്ത് കൊല്ലപ്പെട്ട ആന്റണിയുടെ പ്രായമായ മാതാവും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments