Ticker

6/recent/ticker-posts

‘കൊലയാളി സമ്മാനം തരേണ്ട ..ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് ബഹുമതി വാങ്ങാൻ വിസമ്മതിച്ച് നീന്തൽ മത്സര വിജയി

 


തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് നീന്തൽ താരം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കായിക മത്സരത്തിലെ വിജയിയായ യുവാവാണ് പരസ്യമായി സമ്മാനം നിരസിച്ചത്.മത്സരത്തിൽ വിജയിച്ചവർക്ക് ഉപഹാരം നൽകുന്നതിനായി ശ്രീറാം വെങ്കിട്ടരാമനെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് സംഭവം. ശ്രീറാമിന്റെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാൻ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ യുവാവ്, ഒരു മാധ്യമപ്രവർത്തകന്റെ ജീവനെടുത്ത വ്യക്തിയിൽ നിന്ന് ബഹുമതി സ്വീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.യുവാവിന്റെ ഉറച്ച നിലപാടിനെ തുടർന്ന് സംഘാടകർ ഇടപെട്ട് മറ്റൊരു വിശിഷ്ടാതിഥിയെക്കൊണ്ട് സമ്മാനം നൽകുകയായിരുന്നു.

Post a Comment

0 Comments