വടകര: സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പ്രോഗ്രാമും നടക്കുന്നതിനാൽ വടകര ടൗണിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന ഗതാഗത നിർദ്ദേശങ്ങൾ:
തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി എൻഎച്ച് സർവീസ് റോഡിലൂടെ പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.
വില്ല്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പുതിയ സ്റ്റാൻഡിൽ പോവുകയും അവിടെ നിന്ന് സർവീസ് നടത്തേണ്ടതുമാണ്.
താഴെയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരുവാട്ടുംതാഴെ ഭാഗത്തേക്ക് പോകേണ്ടതാണ്.
കരിമ്പന പാലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എൻഎച്ച് സർവീസ് റോഡിലൂടെയും, അല്ലാത്തവർ എടോടി നിന്ന് പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതുമാണ്.
കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ പുതിയ സ്റ്റാൻഡിൽ വരികയും അവിടെനിന്ന് സർവീസ് നടത്തേണ്ടതുമാണ്.
പരിപാടി നടക്കുന്ന സമയത്ത് എടോടി ജംഗ്ഷൻ മുതൽ താഴെയങ്ങാടി ജംഗ്ഷൻ വരെയും മാർക്കറ്റ് റോഡിലും യാതൊരുവിധ ഗതാഗതവും അനുവദിക്കുന്നതല്ല.
പാർക്കിംഗ് സൗകര്യം
വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രപരിസരത്തും കോട്ടപ്പറമ്പിലും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.