Ticker

6/recent/ticker-posts

പി.എം ശ്രീ: യു ഡി എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണം : നാസർ മാസ്റ്റർ പേരോട്

വടകര:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫ് അധികാരം ലഭിച്ചാൽ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സന്നദ്ധമാകണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ പേരോട് പറഞ്ഞു.

"പി.എം ശ്രീ യിൽ നിന്ന് യു ഡി എഫ് പിന്മാറുക, മതേതരത്വം സംരക്ഷിക്കുക" എന്ന തലക്കെട്ടിൽ എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ വാഹന പ്രചരണ ജാഥയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം വടകരയിൽ നിന്ന് തുടങ്ങിയ പ്രചരണ ജാഥ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം അഴിയൂർ ചുങ്കത്ത് സമാപിച്ചു.

ജലീൽ സഖാഫി, ഷംസീർ ചോമ്പാല, ബഷീർ കെ കെ, ഇസ്മായിൽ കമ്മന, റൗഫ് ചോറോട്, ഇബ്രാഹീം തലായി, അൻസാർ യാസർ, സജീർ വള്ളിക്കാട്, നൗഷാദ് പേരാമ്പ്ര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

സമദ് മാക്കൂൽ, നവാസ് വരിക്കോളി, റഹീം എം വടകര, ഷഫീഖ് പുത്തൂർ, ജലീൽ വൈക്കിലശ്ശേരി, റാഷിദ് കെ പി, സെമീർ കുഞ്ഞിപ്പള്ളി,മനാഫ് കുഞ്ഞിപ്പള്ളി, മൻഷൂദ് പി കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments