Ticker

6/recent/ticker-posts

സേവനത്തിന്റെ ദശകം പൂർത്തിയാക്കി ടീം ജനകീയ ദുരന്തനിവാരണസേന; വാർഷിക ലോഗോ പ്രകാശനം ഷാഫി പറമ്പിൽ എംപി നിർവ്വഹിച്ചു


വടകര: പ്രകൃതിദുരന്തങ്ങളിലും അപകടങ്ങളിലും നാടിന് കാവലായി നിലകൊള്ളുന്ന ടീം ജനകീയ ദുരന്തനിവാരണസേന പ്രവർത്തനം തുടങ്ങി ഒരു ദശകം പിന്നിടുന്നു. രക്ഷാപ്രവർത്തനം, ദുരന്തനിവാരണം, അടിയന്തര ഇടപെടലുകൾ, ബോധവൽക്കരണം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി പ്രതിഫലേച്ഛയില്ലാതെ ഈ സന്നദ്ധ കൂട്ടായ്മ നടത്തുന്ന ഇടപെടലുകൾ അനേകം ആളുകൾക്ക് ആശ്വാസമായിട്ടുണ്ട്.
പത്താം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം വടകര എംപി ഷാഫി പറമ്പിൽ നിർവ്വഹിച്ചു. നാദാപുരം എംഎൽഎ കെ. എം. അഭിജിത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വരുംകാലങ്ങളിലും കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന പ്രതിജ്ഞ പുതുക്കി.

Post a Comment

0 Comments