Ticker

6/recent/ticker-posts

അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം


കോഴിക്കോട്:അത്തോളി സംസ്ഥാന പാതയിൽ   കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്.  ഉടൻ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൊടക്കല്ല് വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.  

 

Post a Comment

0 Comments