Ticker

6/recent/ticker-posts

ഹരിത കർമ്മ സേന പ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പ് വരുത്തണം. കെ രാജീവ്‌.


ഹരിത കർമ്മ സേന പ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വവും മിനിമം വേതനവും സർക്കാർ ഉറപ്പ് വരുത്തണമെന്ന് INTUC കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ രാജീവ്‌  ആവശ്യപ്പെട്ടു 

ഹരിത കർമസേന വർക്കേഴ്സ് യൂണിയൻ INTUC പയ്യോളി മുനിസിപ്പൽ കൺവെൻഷനും  ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ശാരീരിക രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ പയ്യോളി മുൻസിപ്പൽ യൂണിറ്റ് വർക്കിംഗ്‌ പ്രസിഡന്റ്‌  ഇ കെ ശീതൾ രാജ് ആദ്യക്ഷനായി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ടി വിനോദൻ മുഖ്യ അഥിതിയായി,INTUC പയ്യോളി മണ്ഡലം പ്രസിഡന്റ്‌ എൻ എംമനോജ്‌ മുഖ്യ പ്രഭാഷണം നടത്തി, പ്രജീഷ് കുട്ടംവള്ളി, എം കെ മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.ടി.റുഖിയ ആദ്യകിറ്റ് ഏറ്റുവാങ്ങി, കെ ടി ഗീത  സ്വാഗതവും പി ടിഷിമ്മി നന്ദിയും പറഞ്ഞു.

Post a Comment

0 Comments