Ticker

6/recent/ticker-posts

നന്തി മേൽപ്പാലത്തിൽ മീൻലോറി കുടുങ്ങി; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

 


കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ മീൻലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ധനം തീർന്നതിനെ തുടർന്ന് മേൽപ്പാലത്തിൽ യാത്ര തുടരാനാകാതെ വഴിയിൽ കുടുങ്ങിയത്.

  അരമണിക്കൂറിലേറെ   വലിയ തോതിലുള്ള ഗതാഗത തടസ്സം നേരിട്ടു  . ഓണത്തിരക്ക് കാരണം ദേശീയപാതയിൽ പൊതുവെ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നതിനിടയിലാണ് ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്.

Post a Comment

0 Comments