Ticker

6/recent/ticker-posts

നന്തിയിലെ ഓട്ടോ ഗുഡ്‌സ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്ത് ബ്ലോക്ക് മെംബർ

 

 



നന്തിബസാർ: പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലിയുടെ പ്രത്ര്യാക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കടലൂർ ഡിവിഷൻ നന്തിയിലെ ഓട്ടോ ഗുഡ്സ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു. വിതരണോദ്ഘാടനം നന്തി ടൗൺ ഓട്ടോസ്റ്റാൻ്റിൽ കെ.പ്രവീൺ കുമാർ എം.എൽഎ നിർവ്വഹിച്ചു.എല്ലാവരേയും ചേർത്ത് പിടിക്കുന്ന പി.കെ മുഹമ്മദലിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും കൊയിലാണ്ടി മണ്ഡലത്തിലെ ജനപ്രതിനികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.നൂറോളം ഓട്ടോ ഗുഡ്‌സ് തൊഴിലാളികൾക്കാണ് ഓണക്കോടി വിതരണം ചെയ്തത്.കഴിഞ്ഞ ദിവസം കടലൂർ നന്തി ആശാനികേന്ദ്രം അന്തേവാസി കേന്ദ്രത്തിൽ എഴുപത് നിർധനരക്കും ഭിന്നശേഷികാർക്കുമായി മുഹമ്മദലി സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു.പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെംബർമാരായ അനസ് ആയടത്തിൽ,സവിത രാമൻ വീട്ടിൽ,സി.കെ അബൂബക്കർ,വർദ് അബ്‌ദുറഹ്‌മാൻ,ടി.കെ നാസർ, റഫീഖ് ഇയ്യത്ത് കുനി,ഹാരിസ് ടി.കെ,ഓട്ടോ കോഡിനേഷൻ ഭാരവാഹികൾ,വ്യാപാരി വ്യാവസ്വായി പ്രതിനിധികൾ സംസാരിച്ചു.അഷ്‌റഫ് പിവികെ സ്വാഗതവും റഊഫ് നന്ദിയും പറഞ്ഞു


Post a Comment

0 Comments