Ticker

6/recent/ticker-posts

സമൂഹ നന്മയ്ക്കായ് കൈകോർക്കണം: വിസ്‌ഡം ഡേ' യൂനിറ്റ് മുജാഹിദ് പ്രവർത്തക സംഗമം

കൊയിലാണ്ടി : മതവും ആശയവ്യത്യാസങ്ങളും മനുഷ്യർക്കിടയിൽ അകൽച്ചയ്ക്ക് കാരണമാകാതെ, പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും വഴിയൊരുക്കണമെന്ന് കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ നടന്ന 'വിസ്‌ഡം ഡേ' യൂനിറ്റ് മുജാഹിദ് പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ ഓരോ മനുഷ്യന്റെയും സുരക്ഷയും മാന്യതയും ക്ഷേമവും ഉറപ്പാക്കുന്നതിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ദുർബലരെയും അവശരെയും ചേർത്തുപിടിക്കുക, ലഹരിക്കെതിരെ ശക്തമായി നിലകൊള്ളുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസവും ധാർമിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക, പ്രകൃതിയെയും പൊതുസമ്പത്തിനെയും സംരക്ഷിക്കുക എന്നിവ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ്.
സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ജില്ലാ സെക്രട്ടറി
ജമാൽ മദനി ഉദ്ഘാടനം നിർവഹിച്ചു, ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ പി അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു, കെപിപി അബൂബക്കർ, ഷിനാസ്, കെപിപി ഉമ്മറൂൽഫാറൂഖ്, യൂനുസ് വി, ബഷീർ വി പി വി, എന്നിവർ സംസാരിച്ചു.

**വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ**

Post a Comment

0 Comments