അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ SDPI ബാബരി സ്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസമ്മാന വിതരണം നടത്തി. വാർഡിലെ കുടുംബങ്ങൾക്കും അംഗൻവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും ഓണക്കിറ്റുകളും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവയും വിതരണം ചെയ്തു.
വാർഡ് മെമ്പർ സബാദ് വി.പി. വിതരണത്തിന് നേതൃത്വം നൽകി. റമീസ് ബാബരി, അനീസ് ബാബരി, സനൂജ് ടി.പി., സലിം പുനത്തിൽ, സിദ്ദീഖ്, യൂസഫ് വി.പി. എന്നിവർ സംബന്ധിച്ചു.
സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകരുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി വാർഡിലെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സന്തോഷം പകർന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.