Ticker

6/recent/ticker-posts

പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു



പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ്  സംഭവം.

കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേപ്പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷഹൽ. ഇതിനിടെ ഒന്നര ആൾ താഴ്ചയുള്ള കുളത്തിൽ മുങ്ങുകയായിരുന്നു.

കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഷഹലിനെ പുറത്തെടുത്തു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
പെരുമണ്ണ ഇ.എം.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഷഹൽ, കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്ത മകനാണ്.

Post a Comment

0 Comments