Ticker

6/recent/ticker-posts

ഓണസമൃദ്ധി 2026- കർഷക ചന്ത പയ്യോളി നഗരസഭ അധ്യക്ഷ ഉദ്ഘാടനം ചെയ്തു





 പയ്യോളി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ കർഷകചന്തക്ക് തുടക്കമായി. പയ്യോളി നഗരസഭ അധ്യക്ഷ കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിപി ഫാത്തിമ പച്ചക്കറി വിതരണം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു വിദ്യാഭ്യാസ സ്റ്റാൻഡിങ് സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ കൗൺസിലർ മാരായ അസീസ്, വിനീത സോമൻ, ഷീജ പ്രദീപ്, നിഹാൽ കാർഷിക വികസന സമിതി അംഗങ്ങൾ ആയിട്ടുള്ള ഷനോജ് നമ്പൂരിമഠത്തിൽ, കണ്ണൻ ടി കെ, മൂസ മടിയാരി, ബിനീഷ് കോട്ടക്കൽ,രവീന്ദ്രൻ എം, കൃഷി ഓഫീസർ ഷിബിന പി, കൃഷി അസിസ്റ്റന്റ്മാരായ ശ്രീലാൽ എൻ കെ, ജിതിൻ കുമാർ പി എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 22 മുതൽ 25 വരെ നടക്കുന്ന ചന്തയിൽ കർഷകരിൽ നിന്നും 10% വില കൂടുതൽ നൽകി പച്ചക്കറി സംഭരിച്ചു 30% വില കുറച്ചാണ് വിൽപ്പന നടത്തുന്നത്. പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ്‌ ഓഫീസിന് സമീപമാണ് ചന്ത നടക്കുന്നത്

Post a Comment

0 Comments