Ticker

6/recent/ticker-posts

യുവാവിനെ റെയിൽവേ പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുമ്പ്

 



തിരൂർ: റെയിൽവേ പാലത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപകഞ്ചേരി പറവന്നൂർ സ്വദേശി മുള്ളാരത്തൊടി മൻസൂറിന്റെ മകൻ മുഹമ്മദ് ഫാസിൽ (28) ആണ് മരണപ്പെട്ടത്. തിരൂർ കട്ടച്ചിറ റെയിൽവേ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദേശത്ത് ജോലിയുണ്ടായിരുന്ന ഫാസിൽ രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. രണ്ടാഴ്ച മുമ്പായിരുന്നു ഇയാളുടെ വിവാഹം നടന്നത്. നവവരനായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാടൊട്ടുക്കും. മരണകാരണം വ്യക്തമല്ലെന്നും പോലീസിന്റെ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു






Post a Comment

0 Comments