പാലൂർ: നൂറുൽ ഇസ്‌ലാം മദ്രസ കമ്മിറ്റി നബിദിനം 2026 ബദ്റുൽ മദീന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് ക്വിസ് മത്സരം മദ്രസ ഹാളിൽ ആവേശകരമായി നടന്നു. 300ലധികം പേരിൽ നിന്ന് എൻട്രികൾ സ്വീകരിച്ച് പ്രാഥമിക ഘട്ടത്തിലൂടെ തിരഞ്ഞെടുത്ത മത്സരാർത്ഥികളാണ് ലൈവ് ക്വിസിൽ മാറ്റുരച്ചത്.പ്രവാചക തിരുചര്യകൾ, ഖുർആൻ ചരിത്രം, ഇസ്‌ലാമിക ചരിത്ര പശ്ചാത്തലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. വിജ്ഞാനവും ആവേശവും നിറഞ്ഞ മത്സരത്തിൽ സാജിത ഷബീർ ഒന്നാം സ്ഥാനവും അമീറ ഷാനവാസ് രണ്ടാം സ്ഥാനവും ഫസീജ അബ്ബാസ് മൂന്നാം സ്ഥാനവും നേടി. നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ തുടർച്ചയായി സമാപന ദിവസമായ ആഗസ്റ്റ് 27ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, സർട്ടിഫിക്കറ്റ് വിതരണം, നബിദിന പൊതുസമ്മേളനം, മജ്‌ലിസുന്നൂർ, മൗലിദ് പാരായണം തുടങ്ങിയ പരിപാടികളും നടക്കും. ആബിദ് ഹുദവി തച്ചണ്ണ മുഖ്യാതിഥിയായി പങ്കെടുക്കും.മദ്രസ സദർ മുഅല്ലിം വി.വി. റിയാസ് നുജൂമി, കെ.പി. മൂസ ഹാജി, സമീർ നടുക്കണ്ടി, മമ്മു ഹാജി സമ, ശരീഫ് ദാരിമി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈവ് ക്വിസ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപോലെ വിജ്ഞാനപ്രദവും ആവേശകരവുമായ അനുഭവമായി.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.