Ticker

6/recent/ticker-posts

ഗാലർഡിയ പബ്ലിക് സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം


പള്ളിക്കര: ഗാലർഡിയ പബ്ലിക് സ്കൂൾ പള്ളിക്കരയിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ ലീഡർ ഫാത്തിമ ഫർഹ അധ്യക്ഷത വഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പയ്യോളി എസ്.ഐ. ജയ്മോൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്കൂൾ മാനേജർ റിയാസ്, പ്രിൻസിപ്പൽ ഷംസീന, ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽകീസ്, നമ്മ കൂട്ടായ്മ പ്രസിഡന്റ് ആർ.കെ. റഷീദ്, യുവകവി സൈഫുദ്ധീൻ പയ്യോളി എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകരായ ജസീന സാജിദ, സുമയ്യ, സമീഹ സരിത സുനിത, ഫസീല, ഷുഹൈബ്, ഗീത, ജസ്‌ന എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. ബെസ്റ്റ് ടീച്ചർ,വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് നടന്ന ആഘോഷം വിദ്യാർത്ഥികൾക്ക് ദേശസ്നേഹത്തിന്റെയും ദേശീയബോധത്തിന്റെയും പുതിയ സന്ദേശം പകർന്നു.
പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments