Ticker

6/recent/ticker-posts

പയ്യോളി നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു :നഗരസഭ അധ്യക്ഷ സാഹിറ എൻ ദേശീയപതാക ഉയർത്തി.


പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. നഗരസഭാ കാര്യാലയത്തിൽ രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ നഗര സഭ അധ്യക്ഷ സാഹിറ എൻ ദേശീയപതാക ഉയർത്തി.
ചടങ്ങിൽ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ടി. സിന്ധു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നഗരസഭാ സൂപ്രണ്ട് രാകേഷ്, പ്രൊജക്റ്റ് ഓഫീസർ പ്രജീഷ് കുമാർ, നഗരസഭാ ജീവനക്കാർ, കണ്ടിജന്റ് ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം നഗരസഭ അധ്യക്ഷ ചടങ്ങിൽ പങ്കുവെച്ചു.

Post a Comment

0 Comments