പതിവ് വ്യായാമങ്ങൾക്ക് ശേഷം അംഗങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വവും അനുസ്മരിക്കുകയും ചെയ്തു.
ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം രാജ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു. പ്രഭാത വ്യായാമത്തിലൂടെ ആരോഗ്യവും കൂട്ടായ്മയിലൂടെ സൗഹൃദവും രാജ്യസ്നേഹത്തിലൂടെ ഐക്യവും ശക്തിപ്പെടുത്തുക എന്ന സന്ദേശമാണ് ആഘോഷം മുന്നോട്ടുവെച്ചത്.
കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു. ശേഷം എല്ലാവർക്കും പായസവിതരണം നടത്തിയതിനുശേഷം പരിപാടികൾ സമാപിച്ചു.
“ആരോഗ്യമുള്ള ശരീരം – ഐക്യമുള്ള സമൂഹം – ശക്തമായ ഇന്ത്യ” എന്ന സന്ദേശത്തോടെയാണ് പ്രഭാത വ്യായാമക്കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.