താമരശ്ശേരി: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടിയിടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഫാക്ടറിയിൽ നിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സ്ഥാപനം അടച്ചുപൂട്ടാൻ ബോർഡ് ഉത്തരവിട്ടിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിക്കെതിരെ പ്ലാന്റ് മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി തടഞ്ഞത്.
കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡും നാളെ പരിശോധന നടത്തും
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഫാക്ടറി പരിസരത്ത് നാളെ നിർണ്ണായകമായ സംയുക്ത പരിശോധന നടക്കും. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് സ്ഥാപനത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളും നിലവിലെ സ്ഥിതിയും വിലയിരുത്തുക.
അന്തിമ തീരുമാനം പരിശോധനാ റിപ്പോർട്ടിന് ശേഷം
നാളെ നടക്കുന്ന വിശദമായ സംയുക്ത പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്രഷ് കട്ട് ഫാക്ടറിയുടെ തുടർന്നുള്ള പ്രവർത്തന കാര്യത്തിൽ ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും പുഴ മലിനീകരണവും കാരണം പ്രദേശവാസികൾ വൻ പ്രതിഷേധത്തിലായ സാഹചര്യത്തിലാണ് കോടതിയുടെ ഈ പുതിയ നടപടി.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.