Ticker

6/recent/ticker-posts

മെക്ക് 7 നന്തി - കടലൂർ യൂണിറ്റുകൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു




നന്തി ബസാർ: മെക്ക് 7 നന്തി - കടലൂർ യൂണിറ്റുകൾ നന്തി ബസാറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വർണാഭമായി. മെക് 7 അംഗങ്ങൾക്കു പുറമെ ജനപ്രതിനിധികളും നാട്ടുകാരും പങ്കുചേർന്നു.പ്രഭാത വ്യായാമം, പതാക ഉയർത്തൽ, പ്രതിജ്ഞ,സാംസ്കാരിക സംഗമം, പായസവിതരണം എന്നിവ നടന്നു. ജില്ലാ അഡ്മിൻ ബോർഡ് മെമ്പർ അബ്ദു റഹിമാൻ വർദ് അധ്യക്ഷനായി.

 മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് അഖില എം പി പതാക ഉയർത്തി. വാർഡ് മെമ്പർ റൗസിബഷീർ, മേഖല കോഡിനേറ്റർ സുരേന്ദ്രൻ മുചുകുന്ന്, ഷിയാസ് ബാബു പ്രസംഗിച്ചു. വ്യായാമ പരിശീലനത്തിന് ഡോ.ഇസ്മായിൽ മുജദ്ദിദി നേതൃത്വം നൽകി.നാസർ ടി കെ സ്വാഗതവും സുബൈർ കെ വി കെനന്ദിയും പറഞ്ഞു.

Post a Comment

0 Comments