Ticker

6/recent/ticker-posts

വാഹനാപകടത്തിൽ ഗുരുതര പരിക്കോടെ ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

 

​കോഴിക്കോട്: തലക്കുളത്തൂർ-നരിക്കുനി പാതയിൽ ചെങ്ങോട്ടുപൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കോടെ ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നരിക്കുനി ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി. (40) ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ട് ദിവസം മുമ്പായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Post a Comment

0 Comments