കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയഗാനത്തെ അപമാനിക്കും വിധം ബിജെപി കൗൺസിലർമാർ സമാന്തരമായി വന്ദേമാതരം ആലപിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റും എംഎൽഎയുമായ പ്രവീൺകുമാർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഔദ്യോഗിക ചടങ്ങിൽ ദേശീയഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ബിജെപി അംഗങ്ങൾ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
ദേശീയതയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും, കുറ്റക്കാർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.മേയർ ഒ. സദാശിവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ പതാക ഉയർത്തലിനും പ്രസംഗത്തിനും ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ, തൊട്ടടുത്തുനിന്ന ബിജെപി കൗൺസിലർമാർ എഴുതി തയ്യാറാക്കിയ കടലാസ് നോക്കി വന്ദേമാതരം ആലപിക്കുകയായിരുന്നു.ദേശീയഗാനം പൂർത്തിയായതോടെ മേയറും മറ്റ് ഭരണപക്ഷ കൗൺസിലർമാരും മടങ്ങിയെങ്കിലും, ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമാണ് അവിടെനിന്നും പോയത്.നടപടി അനവസരത്തിലായിപ്പോയെന്ന് മേയർ വന്ദേമാതരം ആലപിക്കുന്ന കാര്യം ബിജെപി കൗൺസിലർമാർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മേയർ ഒ. സദാശിവൻ പ്രതികരിച്ചു. സാധാരണയായി പതാക ഉയർത്തിയ ശേഷം ദേശീയഗാനമാണ് ആലപിക്കാറുള്ളത്. ദേശീയഗാനത്തിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അന്തസ്സ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അനവസരത്തിലുണ്ടായ ഈ നടപടി ചടങ്ങിന്റെ ഭംഗി കുറച്ചുവെന്നും മേയർ കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.