Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ

 
കോഴിക്കോട്:
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരണപ്പെട്ടത്
 ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കൂട്ടിരിക്കാനായി മെഡിക്കൽ കോളജിലെത്തിയതായിരുന്നു യുവാവ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.

വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Post a Comment

0 Comments