Ticker

6/recent/ticker-posts

പയ്യോളിയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഡ്രൈവറും അടക്കം ആറുപേർക്ക് പരിക്ക്


പയ്യോളി: നിർദ്ദിഷ്ട ദേശീയപാതയിൽ പയ്യോളി കോടതിക്ക് സമീപം ആംബുലൻസും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി, ഡ്രൈവർ, സഹായി എന്നിവരടക്കം ആറുപേർക്ക് പരിക്കേറ്റു.
മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
വടകര ഭാഗത്തുനിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസും വടകര ഭാഗത്തേക്ക് എതിർദിശയിൽ വരികയായിരുന്ന മീൻ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
 
അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭ്യമാകുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

0 Comments