Ticker

6/recent/ticker-posts

ഡെങ്കിപ്പനി വിരുദ്ധ മാസചരണം - ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കൊയിലാണ്ടി: ഡെങ്കിപ്പനി വിരുദ്ധ മാസചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ  എംഎൽഎ അഡ്വക്കേറ്റ് കെ പ്രവീൺകുമാർ നിർവഹിച്ചു.കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡിഎംഒ ഡോ. വി പി രാജേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം ഡോ. അഫ്സൽ സി കെ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കൊയിലാണ്ടി ഹാർബറിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ഭാഗമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി
 തിരുവങ്ങൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ ജെ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ജില്ലാ വെക്ടർ ബോൺ ഡിസ്‌സ് കണ്ട്രോൾ ഓഫീസർ റിയാസ് കെ പി വിഷയവതരണം നടത്തി.
കൊയിലാണ്ടി മുനിസിപ്പാലിറ്റി ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുധീഷ് കെ പി,ക്ഷേമകാര്യ സമിതി അധ്യക്ഷ രമ്യ പണ്ടാരക്കണ്ടി, പൊതുമരാമത്ത് സമിതി അധ്യക്ഷ ദൃശ്യ, വാർഡ് കൗൺസിലർ കെ എം ഷമീം ,കൊയിലാണ്ടി താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിത വി എം തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ സൂപ്പർവൈസർ വിനോദ് ഇ, DVC ഹെൽത്ത്‌ സൂപ്പർവൈസർ ഹരി പി 
എന്നിവർ സന്നിഹിതരായി.

ജില്ല എഡ്യൂക്കേഷൻ & മീഡിയ ഓഫിസർ ഡോ. ഭവില എൽ ചടങ്ങിൽ നന്ദി പറഞ്ഞു. ആശാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments