Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്നിൽ നിയന്ത്രണം വിട്ട ജീപ്പിടിച്ച് ഒരാൾക്ക് പരിക്ക് -3 വാഹനങ്ങൾക്ക് കേടുപാടുകൾ(VIDEO)


പയ്യോളി: പേരാമ്പ്ര - പയ്യോളി റോഡിൽ തച്ചൻകുന്നിൽ നിയന്ത്രണം വിട്ട ജീപ്പിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽ റോഡിലുണ്ടായിരുന്ന കാർ, ഓട്ടോറിക്ഷ, ടാക്സി ഓട്ടോ എന്നീ മൂന്ന് വാഹനങ്ങൾക്ക്  കേടുപാടുകൾ സംഭവിച്ചു. അപകടമുണ്ടാക്കിയ ശേഷം ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും ജീപ്പ് ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച രാത്രി 9.15 ഓടെയായിരുന്നു  സംഭവം.
​പെട്രോൾ പമ്പിൽ നിന്നിറങ്ങിയ ജീപ്പ് അപകടമുണ്ടാക്കി

​തച്ചൻകുന്നിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പ്രധാന റോഡിലേക്ക് പ്രവേശിച്ച ജീപ്പാണ് അപകടം സൃഷ്ടിച്ചത്. പേരാമ്പ്ര ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന ജീപ്പ് ആദ്യം റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
​ഇതിനുശേഷവും നിൽക്കാതിരുന്ന ജീപ്പ് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ടാക്സി ഓട്ടോറിക്ഷയിലും ഇടിച്ചാണ് നിന്നത്.
​പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി
 . വിവരം ലഭിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments