Ticker

6/recent/ticker-posts

ബാലുശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; 5 പേർക്ക് പരിക്ക്

 

 ബാലുശ്ശേരി : വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ തോഴിതാഴെ വിഷ്ണു ആണ് മരണപ്പെട്ടത്


ഇന്ന് പുലർച്ചെ 12.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചശേഷം മറിയുകയായിരുന്നു.

കാറിൽ കൂടെ ഉണ്ടായ 5 പേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ്, ഹൈവേ പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

Post a Comment

0 Comments