Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി



 
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടറുമായ നിഖിൽ ചന്ദ്രനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ . മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗം ഡോക്ടറായിരുന്നു അദ്ദേഹം. മരണകാരണം എന്താണന്ന് വ്യക്തമല്ല.

കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു  . ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ   സുഹൃത്തുക്കൾ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടത്

വിവരമറിഞ്ഞയുടൻ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി   മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Post a Comment

0 Comments