Ticker

6/recent/ticker-posts

സംഗീത അധ്യാപകനും ഗായകനുമായ ഇരിങ്ങൽ എം.ടി. ശിവദാസ് അന്തരിച്ചു

 

ഇരിങ്ങൽ: പ്രശസ്ത സംഗീത അധ്യാപകനും ഗായകനുമായ ഇരിങ്ങൽ 'രാഗസുധ'യിൽ എം.ടി. ശിവദാസ് (65) അന്തരിച്ചു. മണിയൂർ ഹൈസ്‌കൂളിലെ റിട്ടയർഡ് അധ്യാപകനാണ് ഇദ്ദേഹം. നിരവധി ലളിതഗാന ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിക്കുകയും ആലപിക്കുകയും ചെയ്തിട്ടുള്ള ശിവദാസ് ഗാനമേളാ വേദികളിലും സജീവ സാന്നിധ്യമായിരുന്നു.

പരേതനായ പാറച്ചാൽ മാധവന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: ശ്രീദാസ് (ഫ്രാൻസ്), സംഗീത. മരുമക്കൾ: മെറിലു ശ്രീദാസ്, ശ്രീജിത്ത് മുടപ്പിലാവിൽ.

സഹോദരങ്ങൾ: ടി. ചന്ദ്രൻ (പയ്യോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ റിട്ട. അധ്യാപകൻ), എം.ടി. രമേശ് (വടകര ലാൻഡ് അക്വിസിഷൻ ഓഫീസ്), പുഷ്പലത, ഗീത. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുപറമ്പിൽ നടക്കും.


Post a Comment

0 Comments