പേരാമ്പ്ര : SC/ST കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മതേതര സദസ്സ് കൊയിലാണ്ടി MLA അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും വാസു വെങ്ങേരി അധ്യക്ഷത വഹിക്കും പ്രൗഢ ഗംഭീരമായ ചടങ്ങിൽ പേരാമ്പ്ര MLA ഫാത്തിമ തഹലിയ.ഫാദർ ജോർജ് കുരുവിളയിൽ റഫീക്ക് സക്കറിയ. സ്വാമി ആത്മദാസ് യമി. ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ. മെംബർമാർ. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ. എന്നിവർ പങ്കെടുക്കും. കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾ. ജീവകാരുണ്യ പ്രവർത്തകർ. മുതിർന്ന നേതാക്കൾ. എന്നിവരെ ആദരിക്കും.വൈകീട്ട് വേദിയിൽ വിവിധ കലാപരിപാടികൾ നടക്കും. 7 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി 28 ന് വൈകീട്ട് ആവളയിൽ സമാപിക്കും. പത്രസമ്മേളനത്തിൽ വാസു വെങ്ങേരി. കെ എം മോഹനൻ. കെ എം ഗോപാലൻ. കെ കെ നാരായണൻ. മണി കാപ്പും കര ഇ എം ശ്രീധരൻ. ബാബു പുതുക്കോട്ട്. സുരേഷ് പാലേരി. ബിന്ദു നെല്ലാടി കണ്ടി രഞ്ജിനി സുനിൽ.. രജനി മോഹനൻ. സുമതി കൈതക്കൽ എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.