Ticker

6/recent/ticker-posts

എലത്തൂർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ശ്രമം: മൂന്ന് പേർ കസ്റ്റഡിയിൽ


കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പോലീസ് പിടിയിലായി. ഡൽഹി സ്വദേശികളായ പ്രതികളെ ഡൽഹിയിൽ നേരിട്ടെത്തിയാണ് കോഴിക്കോട് പോലീസ് സംഘം സാഹസികമായി പിടികൂടിയത്.
​അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ അന്വേഷണ സംഘം നിലവിൽ പുറത്തുവിട്ടിട്ടില്ല. കേസിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
​ഡിസിപി പദംസിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതികളുമായി പോലീസ് സംഘം ഉടൻ തന്നെ കോഴിക്കോട്ടേക്ക് തിരിക്കും.

Post a Comment

0 Comments