കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്തെ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒളവണ്ണ സ്വദേശിയും പുല്ലൂക്ക് ചാലിൽ താമസക്കാരനുമായ ഷെരീഖ് അഹമ്മദ് (മുഹമ്മദ് ഷരീഖ്) കൊല്ലപ്പെട്ട കേസിൽ, പോലീസ് കസ്റ്റഡിയിലുള്ള സുഹൃത്ത് ഇരിങ്ങല്ലൂർ സ്വദേശി അഷ്റഫിനെ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് പന്തീരാങ്കാവ് പോലീസ് കടന്നു.
കഴുത്തിൽ ശക്തമായി പിടിച്ചമർത്തി; മുറിയിൽ നിന്ന് സ്റ്റീൽ വടി കണ്ടെത്തി
ഇൻക്വസ്റ്റ് നടപടികൾക്കിടെ തന്നെ ഷെരീഖിന്റെ കഴുത്തിൽ ബലമായി പിടിച്ചമർത്തിയതിന്റെ പാടുകൾ പോലീസ് കണ്ടെത്തിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ശരീരത്തിൽ മറ്റ് ഗുരുതരമായ മുറിവുകളോ പരിക്കുകളോ ഇല്ല. സംഭവസ്ഥലത്തുനിന്ന് സ്റ്റീലിന്റെ ഒരു വടി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗവും തർക്കവും കൊലപാതകത്തിലേക്ക്
ഞായറാഴ്ച ഉച്ചയോടെയാണ് അഷ്റഫും ഷെരീഖും മുണ്ടുപാലത്തെ വാടകവീട്ടിൽ എത്തിയത്. ഇവിടെ വെച്ച് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ അഷ്റഫ് സമ്മതിച്ചതായാണ് വിവരം. ലഹരി ഉപയോഗിച്ചതിന് പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കവും വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അഷ്റഫിനെ പന്തീരാങ്കാവ് പോലീസ് കൂടുതൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.