Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് വയോധികൻ മരിച്ചു

 


കൊയിലാണ്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ് വയോധികൻ മരണപ്പെട്ടു. നമ്പ്രത്ത്കര പൂക്കോത്ത് മീത്തൽ ചന്തുക്കുട്ടി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്.

പായൽ വൃത്തിയാക്കുന്നതിനിടെ അപകടം

വീടിന്റെ ടെറസിൽ കെട്ടിക്കിടന്ന പായൽ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേരളാ സ്റ്റേറ്റ് ബാർബേഴ്‌സ് അസോസിയേഷൻ മുൻ കൊയിലാണ്ടി താലൂക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ചന്തുക്കുട്ടി.

Post a Comment

0 Comments