വനമഹോത്സവ വാരാഘോഷത്തിൻ്റെ ഭാഗമായി പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു . സോഷ്യൽ ഫോറസ്ററ്റി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി IFSഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ എ.കെ. സചിത്രൻ ആധ്യക്ഷനായി . പ്രധാനാധ്യാപിക ഒ.കെ. ശിഖ, അസി. ഫോറസ്റ്റ് കൺസർവേറ്റർ കെ നീതു, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അഖിൽ നാരായണൻ, പി. ടി. എ  പ്രസിഡന്റ് സുനിൽ സി പി ടി എ വൈസ് പ്രസി. വേണു വെണ്ണാടി, വിദ്യാവനംടീച്ചർ കോർഡിനേറ്റർ കെ സ്മിത, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എൻ കെ ഇബ്രായി എന്നിവർ സംസാരിച്ചു.

"ജൈവ വൈവിധ്യ സംരക്ഷണവും വിദ്യാർഥികളും" എന്ന വിഷയത്തിൽ റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ബാബു ക്ലാസെടുത്തു. വിദ്യാവനത്തിൽ വൃക്ഷതൈ നടൽ,കുട്ടികളുടെ സ്‌കിറ്റ് അവതരണം എന്നിവ നടന്നു. പരിസ്ഥിതിദിന ക്വിസ് മത്സര വിജയികളായ അബ്ദുള്ള റൊവാൽ , യദു കൃഷ്‌ണ , ആരുഷ് , ധ്യാൻ ദർശ്,അർച്ചന എന്നീ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂളിന് കിണർ നിർമിച്ച് നൽകിയ പൂർവവിദ്യാർഥി സമൻ അബ്ദുൾ ഖാദറിനെ ആദരിച്ചു