Ticker

6/recent/ticker-posts

വധശ്രമ കേസ്: വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി; പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല

 


തിരുവനന്തപുരം: വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയായ വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് സുഗതന് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസമാണ് കനത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്.


ഉത്സവത്തിനിടെയുണ്ടായ സംഘർഷം; ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കനത്ത സംഘർഷത്തിൽ ഒരാളെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് കൗൺസിലറായ സുഗതൻ. ഈ വധശ്രമക്കേസിൽ മുൻപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.


ഹൈക്കോടതി വിധി വന്നിട്ടും ഇയാൾ പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സുഗതനെ പൊലീസ് സംഘം വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


അറസ്റ്റിനിടെ പൊലീസിനെതിരെയും ആക്രമണം

പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ സുഗതനും കൂട്ടരും പൊലീസുകാരെ കായികാമായി ആക്രമിക്കാനും സ്റ്റേഷൻ നടപടികൾ തടസ്സപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസിനെ ആക്രമിച്ചതിന് വട്ടിയൂർക്കാവ് പൊലീസ് മറ്റൊരു കേസ് കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ട് കേസുകളിലും ഇപ്പോൾ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി റിമാൻഡിൽ തുടരും

Post a Comment

0 Comments