താമരശ്ശേരി: ദേശീയപാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. താമരശ്ശേരി അണ്ടോണ പുൽപ്പറമ്പിൽ പി. പി. നാസർ (58) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 3:30ഓടെ താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ചുങ്കം–താമരശ്ശേരി ടൗൺ ബൈപ്പാസിൽ നിന്ന് ദേശീയപാതയിലേക്ക് കയറി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നാസറിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഓമശ്ശേരി ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഖബറടക്കം ഇന്ന് (30-07-2026) ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദിൽ നടക്കും.
കുടുംബാംഗങ്ങൾ:
ഭാര്യ – മുനീറ
മക്കൾ – യഹുവ, പരേതനായ യഹിയ
സഹോദരങ്ങൾ – മജീദ് സലിം, അഷ്റഫ്, ഷറഫുദ്ദീൻ, സൗദ
അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി പിന്നീട് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.