Ticker

6/recent/ticker-posts

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിന്റെ ജാമ്യമില്ലാ വാറന്റ് ഡൽഹി കോടതി റദ്ദാക്കി


ന്യൂഡൽഹി: എസ്.എഫ്.ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും ജെ.എൻ.യു (JNU) വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിജയശ്രീ റാത്തോർ വാറന്റ് റദ്ദാക്കി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങിയ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
​വിചാരണ നവംബർ 21-ലേക്ക് മാറ്റി
​ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ മൂലമാണ് മുൻപത്തെ ഹിയറിംഗ് ദിവസം ഐഷിക്ക് കോടതിയിൽ എത്തുവാൻ സാധിക്കാതിരുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വാറന്റിന്റെ തുടർനടപടികൾ കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഇന്ന് ഐഷി നേരിട്ട് ഹാജരായതോടെയാണ് വാറന്റ് പൂർണ്ണമായി റദ്ദാക്കിയത്. കേസിന്റെ തുടർനടപടികൾ നവംബർ 21-ലേക്ക് മാറ്റിവെച്ചു.
​2021-ൽ ഡൽഹിയിലെ ബാരക്കാംബ റോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിക്കൽ (ഐ.പി.സി 188), അനധികൃതമായി കടന്നു കയറല്‍ (ഐ.പി.സി 447) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അന്ന് കേസെടുത്തിരുന്നത്

Post a Comment

0 Comments