Ticker

6/recent/ticker-posts

പയ്യോളി നഗരസഭയും പരിസ്ഥിതി പയ്യോളിയും ചേർന്ന് വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിക്കായി ജനകീയ കൺവെൻഷൻ

പയ്യോളി: നഗരസഭയും പരിസ്ഥിതി പയ്യോളിയും ചേർന്ന് വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ വിജയത്തിനായി ജനകീയ കൺവെൻഷൻ നടത്തി. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. ആരിഫ ഫൈസൽ അധ്യക്ഷയായി. പരിസ്ഥിതി പയ്യോളി പ്രസിഡൻറ് വടയക്കണ്ടി നാരായണൻ ഹരിത ഭവനം ക്ലാസ് എടുത്തു. സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി. വിജയൻ പെരിങ്ങാട്, പി കുഞ്ഞാമു, വിനീത സോമൻ, എ പി കുഞ്ഞബ്ദുള്ള, പി വി നിധീഷ്, പി മോഹൻദാസ്, കെ ശശിധരൻ, കെ കെ ബാബു, എ വി ബാലകൃഷ്ണൻ, വി പി നസീമ, ബിനീഷ് കോട്ടക്കൽ, പിടി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയം പര്യാപ്തമായ ഘടകങ്ങൾ ആക്കി നഗരസഭയിലെ മുഴുവൻ വീടുകളും മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. എൻ സാഹിറ (ചെയർമാൻ), മുജേഷ് ശാസ്‌ത്രി (വർക്കിംഗ് ചെയർമാൻ , കെ ടി സിന്ധു, കെ ശശിധരൻ (ജന. കൺവീനർമാർ), വിജയൻ പെരിങ്ങാട് (ട്രഷറർ), വടയക്കണ്ടി നാരായണൻ (ചീഫ് കോർഡിനേറ്റർ) ആയി കമ്മിറ്റി രൂപീകരിച്ചു. ഓഗസ്റ്റ് 15 നകം ഡിവിഷൻ തല ശില്പശാലകളും ഓഗസ്റ്റ് 30നകം ക്ലസ്റ്റർ തല ശില്പശാലകളും പൂർത്തിയാക്കും. ജൂലൈ 16ന് റിസോഴ്സ് പേഴ്സൺമാർക്കുള്ള ശില്പശാലയും 18ന് കലാസാഹിത്യ ശില്പശാലയും നടക്കും.

Post a Comment

0 Comments