Ticker

6/recent/ticker-posts

ഉള്ളിയേരി ബസ് സ്റ്റാൻഡിൽ മഴ നനയാതെ ബസ്സിൽ കയറാൻ സൗകര്യം ഒരുക്കണം

 

ഉള്ളിയേരി ബസ് സ്റ്റാൻഡിൽ മഴ നനയാതെ ബസ്സിൽ കയറാൻ സൗകര്യം ഒരുക്കണം പഞ്ചായത്ത്‌ ബസ്റ്റാന്റിലെ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ ബസിൽ കയറുന്നതിനും ബസിൽ നിന്ന് ഇറങ്ങുന്നതിനും വേണ്ടി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ബസ് സ്റ്റാൻഡിനകത്ത് നിർമ്മിച്ച മേൽപ്പുര യാത്രക്കാർക്ക് ഉപകാരപ്രദമാകാൻ നടപടി സ്വീകരിക്കണം ബസ് സ്റ്റാൻഡിനുള്ളിൽ ബസ് വരുന്നതും പോകുന്നതും നേരത്തെ ഉള്ളതുപോലെ തന്നെയാണ് സ്റ്റാൻഡിനുള്ളിൽ നിർമ്മിച്ച മേൽപ്പുരയ്ക്ക് അകത്തേക്ക് ബസ്സുകൾ കയറ്റിയാൽ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ സുഗമമായി ബസ്സിൽ കയറാനും ഇറങ്ങാനും സാധിക്കും അതിനുവേണ്ടിയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു, യുണിറ്റ് പ്രസിഡണ്ട് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ആർ രഘുത്ത മൻ,സി എം സന്തോഷ്,സികെ മൊയ്തീൻ കോയ മുസ്തഫ,മുകുന്ദൻ നായർ, രാജേഷ്, എം വേലായുധൻ, എന്നിവർ സംസാരിച്ചു

Post a Comment

0 Comments